കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം…. നിരവധി യാത്രക്കാർക്ക്….

കൽപ്പറ്റ: വയനാട് ജില്ലയിലെ പനമരം കൈതക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓഫീസ്, സ്കൂൾ സമയമായിരുന്നതിനാൽ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒരു ബസിന്റെ പിൻഭാഗത്തെ ചക്രത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം വിശദമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button