യാത്രക്കാരിയെ രാത്രി ആറുവരിപ്പാതയില്‍ ഇറക്കിവിട്ട് ബസുകാര്‍; റോഡില്‍ നിന്ന്….

രാത്രിയാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. സ്റ്റോപ്പിൽ ഇറക്കാതെ യാത്രക്കാരിയെ രാത്രി ദേശീയപാതയിൽ ഇറക്കിവിട്ടതായാണ് പരാതി.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന സ്വകാര്യ ബസ്സിലാണ് സംഭവം. തിക്കോടി ടൗൺ സ്റ്റോപ്പിൽ ഇറങ്ങേണ്ട യാത്രക്കാരിയെയാണ് ബസ് ജീവനക്കാർ അവിടെ നിർത്താതെ ദേശീയപാതയിൽ ഇറക്കിവിട്ടത്.

റോഡിൽ നിന്നും താഴേക്ക് ഇറങ്ങാൻ വഴിയില്ലാത്ത സ്ഥലത്താണ് ബസ് നിർത്തിയത്. ദേശീയപാതയും സർവീസ് റോഡും തമ്മിൽ വലിയ ഉയരവ്യത്യാസമുള്ള സ്ഥലത്താണ് ബസ് നിർത്തിയത്. വഴിയിൽ കുടുങ്ങിപ്പോയ യുവതിയെ പിന്നീട് നാട്ടുകാർ ചേർന്ന് ഏണി ഉപയോഗിച്ചാണ് സർവീസ് റോഡിലേക്ക് താഴെയിറക്കിയത്. സംഭവത്തിൽ യുവതി പയോളി പൊലീസിൽ പരാതി നൽകി. ബസ് ജീവനക്കാരോട് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button