നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം, സിസിസടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തം

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു. ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്തുകളുമാണ് മോഷ്ടിക്കപ്പെട്ടത്. കൊട്ടിയം ജംഗ്ഷന് സമീപം മയ്യനാട് റോഡിലുള്ള ലുക്മാന്റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മോഷണം. സമീപത്തെ 2 കടകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. രാവിലെ കടയുടമ എത്തിയപ്പോഴാണ് മൊബൈൽ ഷോപ്പിന്റെ ഷട്ടർ പൂട്ട് തകർന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കടന്നതോടെ മോഷണം നടന്നതായി വ്യക്തമായി. ഫോണുകളും മറ്റും വിറ്റുകിട്ടിയ പണമാണ് മോഷ്ടിക്കപ്പെട്ടത്.



