പി നന്ദകുമാറിന്റെ പരാമര്‍ശത്തിനെതിരെ കെ പി നൗഷാദ് അലി…..

മുന്‍ എംഎല്‍എ പി നന്ദകുമാറിന്റെ മലപ്പുറം ജില്ലയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കെ പി നൗഷാദ് അലി എംഎല്‍എ. മലപ്പുറത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐഎം മുറിവേല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎമ്മിനെ സമ്പൂര്‍ണമായി കയ്യൊഴിയാന്‍ മലപ്പുറത്തെ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും കെ പി നൗഷാദ് അലി ആവശ്യപ്പെട്ടു. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം.

സംഘപരിവാറിന് മലപ്പുറം സ്റ്റോറിക്കുള്ള കണ്ടന്റ് നല്‍കാന്‍ സിപിഐഎമ്മിന് കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂടായി മാറുന്നു. തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മലപ്പുറം മതേതരം ആയി മാറുന്നു. സിപിഐഎം സ്വീകരിക്കുന്ന ഈ നയം ജനങ്ങള്‍ തിരിച്ചറിയും’, കെ പി നൗഷാദ് അലി പറഞ്ഞു.

Related Articles

Back to top button