ബംഗാളിൽ ഒഴിവാക്കിയ വന്ദേമാതരം പൂർണമായി ചൊല്ലി; കേന്ദ്ര നിർദേശം പാലിച്ച് വിഡി സതീശൻ സർക്കാർ

കേരള മുഖ്യമന്ത്രിയായി വിഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപായി വന്ദേമാതരം പാടാത്ത ബിജെപി സർക്കാരിനെക്കാൾ ദേശീയഗാനത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണെന്ന് വിഡി സതീശൻ തെളിയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം പാടിയിരുന്നു.
