12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർഖി ഭവനിൽ പകൽ രണ്ടിനാണ് നറുക്കെടുപ്പ്.12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റുകൾ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞു. ഇത് റെക്കോഡാണ്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന. 11,58,480 എണ്ണം. തൃശൂർ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ.

Related Articles

Back to top button