മാവേലിക്കരയിൽ എം എസ് അരുൺകുമാർ ലീഡ് ഉയർത്തുന്നു…പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിൽ

മാവേലിക്കര: വോട്ടെണ്ണൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എം എസ് അരുൺകുമാർ ലീഡ് ഉയർത്തുന്നു. അതേസമയം, വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ധർമ്മടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ. 2077 വോട്ടുകൾക്ക് യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്‌ദുൾ റഷീദ് ലീഡ് ചെയ്യുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 88 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 49 സീറ്റുകളിലും എൻ.ഡി.എ 3 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിൻറെ സൂചനയാണ് നൽകുന്നത്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.

14 മന്ത്രിമാർ പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവരാണ് പരാജയം മണക്കുന്നത്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

സീറ്റ് നില: എൽ ഡി എഫ് 48 , യു ഡി എഫ് 89 , എൻ ഡി എ 3.

Related Articles

Back to top button