ശോഭയുടെ ശോഭമങ്ങുന്നു.. ലീഡ് ഉയർത്തി രമേശ് പിഷാരടി.. അഞ്ചിൽ നിന്ന് ഒന്നിലേക്ക് ചുരുങ്ങി എൻഡിഎ

കേരളത്തിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ പാലക്കാട് ശോഭാസുരേന്ദ്രൻ ലീഡ് നില തകർന്നടിയുന്നു. 737 വോട്ടുകളുടെ ലീഡായിരുന്നു മുമ്പ് ശോഭയ്ക്ക് ഉണ്ടായിരുന്നത്. അതേസമയം, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പിന്നിലേക്ക് എത്തിയിരിക്കുകയാണ്. എ കെ എം അഷറഫ് 2000 -ത്തോളം വോട്ടുകൾക്ക് മുന്നിലാണ്.

അതേസമയം, ധർമ്മടത്ത് നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ. 2077 വോട്ടുകൾക്ക് യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്‌ദുൾ റഷീദ് ലീഡ് ചെയ്യുന്നു.
വി.ഡി. സതീശന്റെ നാക്ക് പൊന്നാകുമോ എന്ന കാത്തിരിപ്പിലാണ് കേരളം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തുടക്കം മുതലേ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു സതീശൻ. അത് ഏറെകുറെ സത്യമാകുമെന്ന മട്ടിലാണ് നിലവിലെ കണക്കുകൾ. ആദ്യ മണിക്കൂറിൽ മികച മുന്നേറ്റമാണ് യുഡിഎഫിന്.

കോൺഗ്രസിലെ മറ്റു നേതാക്കൾപോലും പ്രകടിപ്പിക്കാത്ത ആത്മവിശ്വാസമാണ് സതീശൻ പരസ്യമായി പങ്കുവെച്ചിരുന്നത്.
യു.ഡി.എഫ് നൂറിനടുത്ത് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 2001ൽ പോലും കാണാനാവാത്തത്ര യു.ഡി.എഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നുമാണ് സതീശൻ പറഞ്ഞിരുന്നത്.

സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോൽക്കാൻ പോവുകയാണെന്നും സതീശൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. പുറത്തുവന്ന ഒരു എക്സിറ്റ് പോൾ സർവേ പോലും യു.ഡി.എഫിന് നൂറ് സീറ്റ് പ്രവചിച്ചിരുന്നില്ല. എന്നാൽ, ഇടതുകോട്ടകളും എക്സിറ്റ് പോളുകളുമെല്ലാം അട്ടിമറിക്കുന്ന പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ രണ്ടു മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 88 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 49 സീറ്റുകളിലും എൻ.ഡി.എ 3 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിൻറെ സൂചനയാണ് നൽകുന്നത്. പോസ്റ്റൽ ബാലറ്റുകൾക്കു പിന്നാലെയാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണി തുടങ്ങിയത്.

ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ ആറരയോടെ കനത്ത സുരക്ഷയിൽ തുറന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസം നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടെണ്ണൽ തുടങ്ങിയത്.

Related Articles

Back to top button