‘ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കണം’; കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരസ്യ വിമർശനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഗണേഷ് കുമാറിനെതിരെ സംഘടനാതലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ രംഗത്തെത്തി.

എൻ.എസ്.എസ് സംഘടനയെയും ജനറൽ സെക്രട്ടറിയെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കൊട്ടാരക്കര യൂണിയന്റെ ആവശ്യം. ഗണേഷിന്റെ നിലപാടിനെതിരെ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ നേതൃത്വം അറിയിച്ചു.

ആഗസ്റ്റ് 15ന് ചേരുന്ന യൂണിയൻ പൊതുയോഗത്തിൽ വിഷയത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻ പിള്ളയും സെക്രട്ടറി സി. അനിൽകുമാറും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Related Articles

Back to top button