പ്ലസ് ടു യോഗ്യതയുണ്ടോ?, കുടുംബശ്രീയിൽ അവസരം

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (KBFPCL) കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ കം സെയിൽസ്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരളാ ചിക്കന്റെ ഫ്രോസൺ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗ്, വിതരണം, വിൽപന എന്നിവയാണ് ജോലി. പ്ലസ് 2 യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 28.
യോഗ്യത
- ഡ്രൈവർ കം സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാനായി അപേക്ഷകർ കുറഞ്ഞത് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.
- കൂടാതെ LMV ബാഡ്ജോടുകൂടിയ സാധുവായ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
- മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനും അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം.
- ഡ്രൈവിംഗ്, സെയിൽസ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്.
- FMCG മേഖലയിൽ അല്ലെങ്കിൽ ഭക്ഷ്യ ഉൽപ്പന്ന വിതരണ രംഗത്ത് പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.
- മികച്ച ആശയവിനിമയ ശേഷിയും കസ്റ്റമർ റിലേഷൻഷിപ്പ് സ്കില്ലുകളും നിർബന്ധമാണ്.
- അടിസ്ഥാന അക്കൗണ്ടിംഗ്, ബില്ലിംഗ് രീതികളെക്കുറിച്ചുള്ള അറിവ് ആവശ്യമാണ്.
- ഫീൽഡ് ജോലികളിൽ പ്രവർത്തിച്ച് സെയിൽസ് ടാർഗെറ്റ് കൈവരിക്കാൻ കഴിവുള്ളവരായിരിക്കണം.
- പ്രാദേശിക റൂട്ടുകളും മാർക്കറ്റ് സാഹചര്യങ്ങളും അറിയുന്നവർക്ക് മുൻഗണന ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസ ശമ്പളമായി 21,070 രൂപ ലഭിക്കും. ഇതിനു പുറമെ സെയിൽസ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇൻസെന്റീവുകളും ലഭിക്കും.
പ്രായപരിധി 21 മുതൽ 40 വയസ്സ് വരെയാണ്.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം: Kudumbashree Broiler Farmers’ Producer Company Limited (KBFPCL), TC 94/3171, Opposite St. Anne’s Church, Palayam-Airport Road, Pallimukku, Pettah, Thiruvananthapuram – 695024




