കാഫിർ സ്ക്രീൻഷോട്ട് കേസ്…റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു…

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. നിലവിൽ ബ്ലോക്ക് കമ്മറ്റി അംഗമായി തുടരും.
ആദ്യ ഘട്ടത്തിൽ സ്ക്രീൻഷോർട്ട് ഷെയർ ചെയ്ത നേതാക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വടകര ബ്ലോക്ക് പ്രസിഡൻ്റായിരുന്ന റിബേഷ് രാമകൃഷ്ണൻ, അമ്പാടിമുക്ക് സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിൻ്റെ അഡ്മിൻ മനേഷ്, സ്ക്രീൻഷോട്ട് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അതുൽ എന്നിവരെയാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്.



