ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. അഡ്വ കെ. ആർ സുനിലാണ് പുതിയ സ്പെഷയ്ൽ ജിപി. ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ ജിപി ആക്കിയത് നേരത്തെ വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് ജിപിയായ കെബി പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്. ഈ ഒഴിവിലേക്കാണ് കെ. ആർ സുനിലിനെ നിയമിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിൻറെ കാലത്ത് മലബാർ ദേവസ്വം സ്റ്റാൻറിംഗ് കൗൺസിലായി പ്രവർത്തിച്ച സുനിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്.

Related Articles

Back to top button