കേരളാ ഹൗസില്‍ വി ഡി സതീശനെ സ്വീകരണമൊരുക്കി ജെന്‍സി യുവത….

ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വി ഡി സതീശനെ സ്വീകരിക്കാനെത്തി ജെന്‍സി യുവത. വി ഡി സതീശന്‍ ഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പേ തന്നെ ജെന്‍സികള്‍ കേരളാ ഹൗസിലെത്തി. ഡല്‍ഹി സര്‍വ്വകലാശാല, ജെഎന്‍യു, ജാമിയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് വി ഡി സതീശനെ പിന്തുണച്ച് കേരളാ ഹൗസിലെത്തിയത്. വി ഡി സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നും അദ്ദേഹം ഏത് പ്രായത്തിലുളളവര്‍ക്കും പ്രചോദനമാണെന്നും ആണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വി ഡി സതീശന്‍ അറിവുളള, ശക്തമായ നിലപാടുളള നേതാവാണെന്നും തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചത് വി ഡി സതീശനാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Related Articles

Back to top button