ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച്..

ചേർത്തല: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് അപകടം. ചേർത്തല പള്ളിപ്പുറം ആറാം മൈലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മുഹമ്മ സ്വദേശി അനന്ത കിഷോറിന്റെ ജീപ്പിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല എന്നതാണ് ആശ്വാസം. ജീപ്പിന്റെ അകത്തു നിന്നും ആണ് തീയുയർന്നത്. ഉടൻ തന്നെ അനന്ത കിഷോർ വാഹനം നിർത്തി പുറത്തുകടന്നതിനാൽ പരിക്കുകളില്ല. ഇയാൾ ജോലി ആവശ്യത്തിനായി എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം തീ അണച്ചു. അതേസമയം അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button