മാസപ്പടി കേസിൽ സർക്കാരിന്റെ നിർണായക നീക്കം… പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ….

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഒരുങ്ങുന്നു. പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ചായിരിക്കും അന്വേഷണം.

മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതായാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. അന്വേഷണം ആരംഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകിയതായും സൂചനയുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി കത്തിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുമെന്നാണ് വിവരം.

Related Articles

Back to top button