വയോധികയെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം…സമീപത്തെ കാട്ടില്‍ നിന്ന് വസ്ത്രം…

കോഴിക്കോട് നിന്നും കാണാതായ വയോധികയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനിയായ മംഗലം വീട്ടില്‍ ജാനുവിനെയാണ് മാര്‍ച്ച് ഒന്ന് മുതല്‍ കാണാതായത്. 75കാരിയായ ജാനുവമ്മക്കായി ആറാം ദിവസവും തെരച്ചില്‍ ഊര്‍ ജ്ജിതമാണ് .അതേസമയം കാണാതായ സമയത്ത് ജാനു ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തിയതായി തെരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഒന്നാം തീയ്യതി മുതല്‍ തന്നെ ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നുണ്ടെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിരുന്നില്ല. വാര്‍ഡ് അംഗം ചാള്‍സ് തയ്യിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊട്ടന്‍കോട് പള്ളിക്കുന്നേല്‍ മലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. കോടഞ്ചേരി പൊലീസിന് പുറമേ അഗ്നിരക്ഷാ സേന, ടാസ്‌ക് ഫോഴ്‌സ്, എന്റെ മുക്കം സന്നദ്ധ സേന എന്നിവരും തെരച്ചിലില്‍ പങ്കാളികളാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്. നാളെ മുതല്‍ കൂടുതല്‍ മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button