അമ്മയെ തനിച്ചാക്കി പോയതല്ല… അച്ഛന് വഴിതെറ്റിയതാണ്… കെഎസ്ആർടിസി സ്റ്റാൻഡിൽ കണ്ടെത്തിയ വയോധികയെ മകൻ കൂട്ടിക്കൊണ്ടുപോയി

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധികയ്ക്ക് ഒടുവിൽ തുണയായി മകനെത്തി. തോട്ടപ്പള്ളി സ്വദേശിനിയായ കമലാക്ഷിയെയാണ് മകൻ സുരക്ഷിതമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വാർത്തകളിലൂടെ വിവരമറിഞ്ഞ ഉടൻ തന്നെ മകൻ പോലീസിനെ സമീപിക്കുകയായിരുന്നു.

കമലാക്ഷിയെ മകൻ മനഃപൂർവ്വം ഉപേക്ഷിച്ചതല്ലെന്നും സാഹചര്യങ്ങൾ ഒത്തു വന്നില്ലെന്നുമാണ് വ്യക്തമാകുന്നത്. കമലാക്ഷിയുടെ ഭർത്താവിനൊപ്പമാണ് ഇവർ ബസ് സ്റ്റാൻഡിൽ എത്തിയത്. ആശുപത്രിയിൽ പോകാനായി ഭർത്താവും ബന്ധുക്കളും തന്നെ സ്റ്റാൻഡിൽ ഇരുത്തിയതാണെന്ന് കമലാക്ഷി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. കമലാക്ഷിയുടെ ഭർത്താവിനൊപ്പമാണ് ഇവർ ബസ് സ്റ്റാൻഡിൽ എത്തിയത്. ആശുപത്രിയിൽ പോകാനായി ഭർത്താവും ബന്ധുക്കളും തന്നെ സ്റ്റാൻഡിൽ ഇരുത്തിയതാണെന്ന് കമലാക്ഷി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.

ബുധനാഴ്ച വൈകുന്നേരമാണ് എറണാകുളം സ്റ്റാൻഡിൽ വയോധികയെ അവശയായ നിലയിൽ കണ്ടെത്തിയത്. സമയം വൈകിയിട്ടും ആരും അന്വേഷിച്ചു വരാതായതോടെ കെഎസ്ആർടിസി ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി ഇവരെ താൽക്കാലികമായി ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ‘അമ്മയെ അച്ഛനോടൊപ്പം വിട്ടതായിരുന്നു. അച്ഛന് ഓർമ്മക്കുറവുള്ളതിനാൽ വഴിതെറ്റി പോയതാണ്. വാർത്ത കണ്ടപ്പോഴാണ് വിവരം അറിയുന്നത്.’കമലാക്ഷിയുടെ മകൻ പറഞ്ഞു.

Related Articles

Back to top button