യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാർ…പി ജയരാജൻ

യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ വി ഡി സതീശൻ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ പിടിമുറുക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും, സിപിഐഎമ്മിന്റെ ചെറുത്തുനിൽപ്പാണ് അവരെ തടയുന്നതെന്നും പി ജയരാജൻ പറഞ്ഞു. യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള കാലമായാണ് ആർഎസ്എസ് കാണുന്നത്. മുസ്ലിം ലീഗ് ബിജെപിയായി മാറി കഴിഞ്ഞതായും, ആർഎസ്എസ് അജണ്ടകളോട് ലീഗിന് എതിർപ്പില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാറിന് ലീഗ് പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button