വനമേഖലയിൽ യുവാക്കൾ കുടുങ്ങിയതായി സംശയം….

വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെയും കണ്ടെത്തി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് വാളൂക്ക് അത്തായക്കൊത്ത് എന്ന സ്ഥലത്തുനിന്ന് മൂവരെയും കണ്ടെത്തിയത്.

വനത്തില്‍ നിന്ന് ശബ്ദം കേട്ടതായും വെളിച്ചം കണ്ടതായും നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. വനാതിര്‍ത്തിയില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വനംവകുപ്പും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചത്. വയനാട് മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന വനമേഖലയാണ് ഇത്. വന്യമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലയാണ്. യുവാക്കള്‍ എന്തിനാണ് വനത്തിനകത്ത് പ്രവേശിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് ചോദിച്ചറിയും.

Related Articles

Back to top button