മഹനീയ സദസ്സില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യം….വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍ കേരള വിസി…

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍. ‘സങ്കല്‍പ്പ് 2026 യുവ സംഗമം’ എന്ന പരിപാടിയിലാണ് മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്. ആര്‍എസ്എസ് തിരുവനന്തപുകം ഗ്രാമ ജില്ല സംഘടിപ്പിക്കുന്ന പരിപാടിയാണിത്. പരിപാടിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് മോഹനന്‍ കുന്നുമ്മല്‍ ആണ്. മഹനീയ സദസ്സില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമെന്നായിരുന്നു മോഹനന്‍ കുന്നുമ്മലിന്റെ പ്രതികരണം.

ലോകത്തില്‍ ഏറ്റവും അധികം ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയാണ്. ദേശീയ വിദ്യാഭ്യാസ നയം മൂന്ന് വയസ് മുതല്‍ പഠിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തലച്ചോര്‍ ഏറ്റവും അധികം വികസിക്കുന്ന പ്രായം അതാണെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. സ്‌കൂളുകളില്‍ കളിക്കളങ്ങള്‍ ഇല്ല. മൈതാനങ്ങള്‍ മാളുകളായി മാറി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചെറുപ്പക്കാരെ മയക്കുമരുന്നിന് അടിമയാക്കുന്നു എന്നതാണ്. നല്ലവരായ ചെറുപ്പക്കാരെ മനഃപൂര്‍വ്വം മയക്കുമരുന്നിന് അടിമയാക്കുകയാണെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

Related Articles

Back to top button