ഗഗൻയാന് ഇനി നിർണായക ചുവടുവയ്പ്; ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന പാരച്യൂട്ട് പരീക്ഷണം വിജയകരം

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ വിജയത്തിലേക്കുള്ള മറ്റൊരു നിർണായക നാഴികക്കല്ല് പിന്നിട്ട് ഐ.എസ്.ആർ.ഒ. ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ നിർണായകമായ പാരച്യൂട്ട് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ബഹിരാകാശത്ത് നിന്ന് അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്ന ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ വേഗത സുരക്ഷിതമായി കുറച്ച് സമുദ്രത്തിൽ ഇറക്കാൻ സഹായിക്കുന്ന ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് (IMAT-05) ആണ് വിജയകരമായി പൂർത്തിയാക്കിയത്.

മധ്യപ്രദേശിലെ ഷിയോപൂരിലുള്ള ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE) ഡ്രോപ്പ് സോണിൽ ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനത്തിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ ഉയരത്തിൽ ഡമ്മി ക്രൂ മൊഡ്യൂൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

Related Articles

Back to top button