ആദ്യ ടി20യിൽ ഇന്ത്യയെ തകർത്ത് അയർലൻഡ്….പരമ്പരയിൽ മുന്നിൽ….

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യൻമാരായ ഇന്ത്യക്ക് 34 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. അഭിഷേക് ശര്‍മയൊഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ടായി. 20 പന്തില്‍ 50 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.. ശിവം ദുബെ 25 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 19ഉം അക്ഷര്‍ പട്ടേല്‍ 15ഉം റണ്‍സെടുത്തു.

മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റനായി അരങ്ങേറിയ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയപ്പോൾ അയര്‍ലന്‍ഡിനായി മാത്യു ഹോളാര്‍ഡും മാത്യു ഹംഫ്രീസും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇന്ത്യൻ വംശജനായ ജയ് മൂന്ദ്ര രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. ടി20 ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. പരിക്കുമൂലം അഞ്ചോളം മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയാണ് ഐറിഷ് പട ഇന്ത്യയെ അട്ടിമറിച്ചതെന്നത് വിജയത്തിന്‍റെ തിളക്കം കൂട്ടുന്നു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. സ്കോര്‍ അയര്‍ലന്‍ഡ് 20 ഓവറില്‍ 182-9, ഇന്ത്യ 18.5 ഓവറില്‍ 148ന് ഓള്‍ ഔട്ട്.

Related Articles

Back to top button