‘ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം…ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ

ഹോർമുസ് കടലിടുക്ക്‌ തുറക്കുന്ന വിഷയം ഫ്രാൻസുമായി ചർച്ച ചെയ്ത് ഇന്ത്യ. ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കൻ ഉപരോധത്തിനു ശേഷം ഉള്ള സാഹചര്യവും നരേന്ദ്ര മോദിയും ഇമാനുവൽ മക്രോണും ചർച്ച ചെയ്തു. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവില്‍ പാകിസ്ഥാന്‍റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങൾക്ക് എന്ത് ഫലമുണ്ടാക്കും എന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യ.

Related Articles

Back to top button