കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച സംഭവം…പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍…

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ രാജീവന്‍ എം ആര്‍, ഗ്രേഡ് എഎസ്‌ഐ ബിനു കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷൻ. വ്യാഴാഴ്ച രാത്രി എസ്എന്‍ പാര്‍ക്കിന് സമീപത്താണ് സംഭവം നടക്കുന്നത്. ചായ കുടിക്കാന്‍ തട്ടുകടയില്‍ എത്തിയ രഞ്ജിത്തിനെ എസ്‌ഐയും എഎസ്‌ഐയും മര്‍ദ്ദിക്കുകയായിരുന്നു.

Related Articles

Back to top button