സിഎംആർഎൽ–എക്സാലോജിക് കേസിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുകളി…

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർദേശം നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. അന്വേഷണം നടത്തിയാൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ പേരുകൾ പുറത്തുവരുമോയെന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

സിപിഎം നടത്തിയ അഴിമതിയാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ജയിലിലാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ ഇഡി നിർദേശം നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും സർക്കാർ നിലപാട് പോലും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ജനങ്ങൾ പറയുന്നുണ്ടെന്നും അത്തരമൊരു നീക്കം ഉണ്ടായാൽ ബിജെപി എതിർക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഒരു കമ്പനിക്ക് ഒന്നും ചെയ്യാതെ പണം ലഭിക്കുന്നത് സ്വാഭാവികമായി സംഭവിച്ചതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടത്തിയാൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളും പുറത്തുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

Related Articles

Back to top button