ആലപ്പുഴയിൽ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ സഹോദരങ്ങളായ മറ്റു രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചു

ആലപ്പുഴ വള്ളിക്കുന്നത്ത് ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ സഹോദരങ്ങളായ മറ്റു രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷിജിനും സഹോദരൻ ഷിധിനും ചേർന്നാണ് വളളിക്കുന്നം സ്വദേശികളായ അശ്വിൻ, സൂരജ് എന്നിവരെ മർദിച്ചത്. ഈ മാസം 16നായിരുന്നു സംഭവം. വളളിക്കുന്നം പഞ്ചായത്ത് മേളയിലെ ഫുട്ബോൾ മത്സരത്തിലെ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് വള്ളിക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേളയെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാം എന്ന് പറഞ്ഞ് പരാതിക്കാരനായ രണ്ട് യുവാക്കളെ വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിന്റെ തലയക്ക് 16 തുന്നൽക്കെട്ടുകളുണ്ട്. കൂടാതെ സൂരജിന്റെ കർണപുടം മർദനത്തിൽ തകർന്നിട്ടുമുണ്ട്. എന്നാൽ ഷിജിനൊപ്പം ഉണ്ടായിരുന്ന ഫാസിൽ മാത്രമാണ് ഇതുവരെ പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.



