സ്വർണവിലയിൽ വൻ കുതിപ്പ്… പവന് ഒറ്റയടിക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 395 രൂപ വർധിച്ചു. ഇതോടെ പവന്റെ വിലയിൽ ഒറ്റയടിക്ക് 3,160 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. ഓണക്കാലം അടുത്തെത്തിയ സാഹചര്യത്തിലാണ് സ്വർണവിലയിലെ ഈ കുതിപ്പ്. ഉത്സവകാലത്ത് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിലവർധനവ് തിരിച്ചടിയാകുകയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വില.

Related Articles

Back to top button