‘പെറ്റമ്മയ്ക്ക് എങ്ങനെ ഈ ക്രൂരതയ്ക്ക് കൂട്ടുനിൽക്കാൻ കഴിയുന്നു?’….. നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം ഹൃദയഭേദകം…. മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം അങ്ങേയറ്റം ഹൃദയഭേദകമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തിൽ മനഃസാക്ഷിയുള്ള മുഴുവൻ ആളുകളും മരവിച്ചിരിക്കുകയാണെന്നും പെറ്റമ്മയ്ക്ക് എങ്ങനെ ഈ ക്രൂരതയ്ക്ക് കൂട്ടുനിൽക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കേസിൽ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ ക്രൂരതയ്ക്ക് പിന്നിലുള്ളവർക്കെതിരെ നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കുന്ന രീതിയിലാകും അന്വേഷണം മുന്നോട്ട് പോകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button