വീട്ടമ്മയുടെ മരണം കൊലപാതകം.. പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ…

ശാന്തൻപാറ: ഇടുക്കി ശാന്തൻപാറക്ക് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശങ്കരപാണ്ഡ്യമെട്ടിൽ താമസിക്കുന്ന ജഗൻ മോഹൻറെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിൻറെ ബന്ധുവിനെ ശാന്തൻപോറ പൊലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭത്താവ് ജഗൻമോഹൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇദ്ദേഹത്തിൻറെ സഹോദരി ഭർത്താവും ആനയിറങ്കൽ സ്വദേശിയുമായി രാമകൃഷ്ണൻ ഇവരുടെ വീട്ടിൽ എത്തി.



