ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു….

കോഴിക്കോട്: ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്. കോഴിക്കോട് ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷൈനി. കടുത്ത ചൂടിനെത്തുടർന്ന് നൃത്തത്തിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഠിനമായ ചൂടാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കലയെ നെഞ്ചേറ്റിയ ഒരു വീട്ടമ്മയുടെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും ക്ഷേത്രഭാരവാഹികളെയും നടുക്കിയിരിക്കുകയാണ്.



