‘സർക്കാർ ഞങ്ങളെക്കൂടി ശ്രദ്ധിക്കണം ഓട്ടോറിക്ഷാ തൊഴിലാളികൾ…

തിരുവനന്തപുരം: മിനിമം ചാര്‍ജ് 50 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍. ഇന്ധനവില ഉയരുന്നതിനനുസരിച്ച് ഓട്ടോ ചാര്‍ജും വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടത്തുക.

പഴയ റേറ്റില്‍ ഇപ്പോള്‍ ഓടാന്‍ പറ്റില്ലെന്നും നാല് വര്‍ഷത്തിന് മുമ്പേയാണ് ചാര്‍ജ് കൂട്ടിയതെന്നും തലസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളെക്കൂടി ശ്രദ്ധിക്കണമെന്നും അവര്‍ പറയുന്നു.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി തിരിച്ചടിയായെന്നും ഇവര്‍ പറയുന്നു. ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു.

Related Articles

Back to top button