ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത…. ടിക്കറ്റ് ബുക്കിംഗിന് 3% ഇളവ്…. റെയിൽവേയുടെ വമ്പൻ ഓഫർ

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി പുതിയ ഓഫർ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പുതിയ ഏകീകൃത പ്ലാറ്റ്‌ഫോമായ ‘റെയിൽ വൺ’ (RailOne) ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം ഇളവ് ലഭിക്കും. സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് 3% ഇളവ് ലഭിക്കുക. പണമായി നൽകുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഈ ഓഫർ 2026 ജൂലൈ 14 വരെ മാത്രമേ ലഭ്യമാകൂ എന്ന് റെയിൽവേ അറിയിച്ചു. ഐആർസിടിസി, യുടിഎസ്, റെയിൽ മദദ് തുടങ്ങിയ വിവിധ റെയിൽവേ ആപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ പുതിയ ആപ്പാണ് റെയിൽ വൺ. റിസർവ്ഡ്/അൺറിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, ലൈവ് ട്രെയിൻ സ്റ്റാറ്റസ്, പിഎൻആർ അപ്‌ഡേറ്റുകൾ, ഭക്ഷണ വിതരണം എന്നിവയെല്ലാം ഈ ഒറ്റ ആപ്പിലൂടെ ലഭ്യമാകും. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട നിര ഒഴിവാക്കാനും യാത്രക്കാർക്ക് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ ടിക്കറ്റ് ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും.

Related Articles

Back to top button