ശബരിമലയിലെ സ്വര്‍ണക്കൊള്ള….തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ പ്രതിരോധത്തിലേക്ക്…

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഇ ഡി അന്വേഷണം ശക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ പ്രതിരോധത്തിലേക്ക്. സ്വര്‍ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റങ്ങള്‍ നടന്നതായാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം. ഇതോടെ സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പരിധിയിലേക്ക് കൂടുതല്‍ പേരുകള്‍ വരും. കേസില്‍ കൂടുതല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുണ്ടാവാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കയാണ്.
ചെന്നൈയിലേക്ക് അറ്റകുറ്റപണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണത്തില്‍ തിരിമറി നടന്നതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും ശക്തമാവും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തുടങ്ങിയവരും അന്വേഷണപരിധിയിലേക്ക് വരും.
ബോര്‍ഡ് അംഗങ്ങളും സംശയനിഴലിലായതോടെ സര്‍ക്കാരും പ്രതിരോധത്തിലാവും. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കൂടുതല്‍ ശക്തിമാക്കുന്നതിന്റെ ഭാഗമായി രണ്ട് പൊലീസ് ഓഫീസറെകൂടി എസ് ഐ ടിയുടെ ഭാഗമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ സംഘം ചിലരെ ഒഴിവാക്കാന്‍ ശ്രമം നടത്തിയതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.



