ഒരു പവന് ഇന്ന് എത്ര നൽകണം?..
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് ഇന്നലെ സ്വർണവില മാറാതിരുന്നത് ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്
ഭൗന്മാരാഷ്ട്രീയ പ്രശനങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്