സ്വർണവിലയിൽ വീണ്ടും ഇടിവ്… പവന് ഇന്ന് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 65 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 3,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നവംബർ അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 1,07,080 രൂപ ഒരു പവന് രേഖപ്പെടുത്തിയത്. അവിടെനിന്ന് സ്വർണവില താഴേക്ക് നീങ്ങുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. വിലയിടിവ് തുടരുന്നത് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ്. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Related Articles

Back to top button