മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ?… സണ്ണി ജോസഫിനോട് ചോദിക്കണമെന്ന്…

തിരുവനന്തപുരം: മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടേണ്ടത് സണ്ണി ജോസഫിനോടാണെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

മറുപടി ലഭിക്കുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് തീരുമാനമെടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും അടൂർ പ്രകാശ് നേരത്തെ പ്രതികരിച്ചിരുന്നു. അങ്ങനെയായിരിക്കുമെന്നും അത് മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, യുഡിഎഫ് യോഗം എപ്പോൾ ചേരുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വൈകാതെയുണ്ടാകുമെന്നായിരുന്നു മറുപടി. താനും മുഖ്യമന്ത്രിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ മാധ്യമങ്ങൾ വ്യാഖ്യാനിക്കേണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Related Articles

Back to top button