മെസിയുടെ പേരിലെ തട്ടിപ്പ്….കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്….

കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. റിപ്പോട്ടർ ടിവിയുടെ വിവിധ സാമ്പത്തിക ഇടപാടുകളും ജിഎസ്ടി, രജിസ്ട്രേഷൻ തട്ടിപ്പുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയത്. എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ അടക്കമുള്ള ഏജൻസികൾക്കാണ് പരാതി നൽകിയത്. വിവിധ തട്ടിപ്പുകളുടെ തെളിവുകൾ സഹിതമാണ് പരാതി. റിപ്പോർട്ടർ ടിവി മെസ്സിയുടെ പേരിൽ വലിയ തട്ടിപ്പ് നടത്തിയെന്നും സർക്കാർ എസ്ഐടി രൂപീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.



