ചേർത്തലയിൽ ബാങ്കിൻ്റെ വ്യാജ നിക്ഷേപ രേഖ ഉണ്ടാക്കി തട്ടിപ്പ്….. ജീവനക്കാരി തട്ടിയത്….

ചേർത്തല:പൊതുമേഖലാ ബാങ്കിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി വ്യാജരേഖകൾ ഉണ്ടാക്കി നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തതു രണ്ടു കോടിയോളം രൂപയെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ബാങ്കിന്റെ പരാതിയിൽ ചേർത്തല പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബാങ്കിന്റെ ചേർത്തല ശാഖയിലാണു സംഭവം.
സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണു ശുചീകരണ ജീവനക്കാരി ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന നിക്ഷേപകരിൽ നിന്നു വീട്ടിലെത്തി പണം സ്വീകരിച്ചത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രസീതും നൽകി. എന്നാൽ ഈ പണം ബാങ്കിൽ അടച്ചിരുന്നില്ല. നിക്ഷേപകർ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. അപ്പോഴേക്കും ജീവനക്കാരി മുങ്ങിയിരുന്നു. ബാങ്ക് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.



