21-കാരനെ കാണാനില്ല….പോലീസ് അന്വേഷണം ആരംഭിച്ചു…

വാഴക്കാട് ചെറുവട്ടൂര്‍ സ്വദേശിയായ ബി ഫാം വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചെറുവട്ടൂര്‍ സ്വദേശി പി. അന്‍ഷിദിനെ (21) ആണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് വാഴക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 29-ാം തീയതി രാത്രി എട്ട് മണിയോടെ സ്‌കൂട്ടറില്‍ വീടുവിട്ടിറങ്ങിയ അന്‍ഷിദ് പിന്നീട് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെച്ചതോടെയാണ് വീട് വീട്ടിറങ്ങിയത് എന്നാണ് വിവരം. അന്‍ഷിദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പിന്നീട് കൊണ്ടോട്ടിയില്‍ നിര്‍ത്തിയിട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

Related Articles

Back to top button