ഗണവേഷം ധരിച്ച് വിജയദശമി പരിപാടിയിൽ പങ്കെടുത്ത് മുൻ സിപിഎം എംഎൽഎ…

മുൻ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്.രാജേന്ദ്രൻ ആർഎസ്എസ് ഗണവേഷമണിഞ്ഞ് വിജയദശമി പരിപാടിയിൽ പങ്കെടുത്തു. മൂന്നാറിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ആർഎസ്എസ് വേഷത്തിലെത്തിയത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആർഎസ്എസ് മുഖപത്രമായ ‘കേസരി’ വാരികയുടെ പ്രചാരണ ഉദ്ഘാടനവും എസ്.രാജേന്ദ്രൻ നിർവഹിച്ചു.

ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് മൂന്നുതവണ സിപിഎം ടിക്കറ്റിൽ എംഎൽഎ ആയ മുതിർന്ന നേതാവാണ് രാജേന്ദ്രൻ. ദീർഘകാലം സിപിഎമ്മിന്റെ സജീവ നേതാവായിരുന്ന രാജേന്ദ്രൻ പിന്നീട് പാർട്ടി നേതൃത്വവുമായി അകലുകയും ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു.

Related Articles

Back to top button