ദുബായ് സെ ക്‌സ് റാക്കറ്റ് കേസ്: ആരോപണങ്ങൾ നിഷേധിച്ച് പ്രതികൾ; കേസ് കെട്ടിച്ചമച്ചതെന്ന് വാദം

ദുബായിൽ മോഡലിങ്ങിന്റെ മറവിൽ സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയെന്ന കേസിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് രണ്ടാംപ്രതിയും അഞ്ചാംപ്രതിയും രംഗത്ത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ആസൂത്രണം ചെയ്ത് തയ്യാറാക്കിയ കേസാണിതെന്നാണ് ഇവരുടെ വാദം. പരാതിക്കാരി പറയുന്നതുപോലെ ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെങ്കിൽ ദുബായിൽവെച്ചോ നാട്ടിലെത്തിയ ഉടൻതന്നെയോ പൊലീസിൽ പരാതി നൽകാതിരുന്നതെന്തുകൊണ്ടാണെന്ന് അഞ്ചാംപ്രതി ചോദിച്ചു. നിരവധി പേർ ചേർന്ന് ആലോചിച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് പരാതി നൽകിയതെന്നും അതിനുപിന്നിൽ ചിലരുടെ സ്വാധീനമുണ്ടെന്നും അവർ ആരോപിച്ചു.



