കേരള സര്‍വകലാശാല പരിപാടിയിലെ വന്ദേമാതരം… എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം….

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂന്ന് വനിതാ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് എസ്എഫ്‌ഐ നടത്തും.

നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് പ്രതിഷേധ മാര്‍ച്ചുമായി സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാന്‍ പ്രധാന കവാടത്തിനു മുമ്പില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ, എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഒടുവില്‍ ലാത്തിച്ചാര്‍ജും. വനിതാ പ്രവര്‍ത്തകരെ അടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി.

Related Articles

Back to top button