അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ കമ്മിറ്റിക്ക് ലഭിച്ച അപേക്ഷകൾ…

അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ എത്തിയെന്ന് റിപ്പോർട്ട്. സെപ്റ്റംബർ രണ്ടിന് അയോധ്യയിൽ നടക്കുന്ന നിർണായക യോഗത്തിൽ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക സെർച്ച് കമ്മിറ്റി, ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന് സമർപ്പിക്കും. ഇതിന് മുന്നോടിയായി സെർച്ച് കമ്മിറ്റി അംഗങ്ങളായ റിട്ട. ലഫ്. ജനറൽ വിഷ്ണു കാന്ത് ചതുർവേദി, മുൻ ശാസ്ത്രജ്ഞനായ സുരേഷ് ഹവാരെ, മുൻ ജഡ്ജി പ്രമോദ് കോഹ്ലി എന്നിവർ അയോധ്യയിൽ എത്തി മഹന്ത് നൃത്യ ഗോപാൽ ദാസുമായി കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button