പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഉറച്ച് സിപിഐ

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഉറച്ച് സിപിഐ. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തല്‍ ആണ് ലക്ഷ്യമെന്നും ഓരോ ആവശ്യങ്ങളും അതിന് വേണ്ടിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷ ഐക്യമാണ് രാഷ്ട്രീയത്തിന്റെ മര്‍മ്മം എന്ന് സിപിഐക്ക് അറിയാം. സിപിഐഎമ്മിനും അത് അറിയണം എന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐക്ക് ഒരു അങ്കലാപ്പും ഇല്ല. രാഷ്ട്രീയം വിജയിക്കും. ഇടതുപക്ഷ ഐക്യമാണ് രാഷ്ട്രീയത്തിന്റെ മര്‍മ്മം. അത് സിപിഐക്ക് അറിയാം. സിപിഐഎമ്മിനും അറിയണം. അറിയാമായിരിക്കും അത്. എല്ലാ പ്രയാസങ്ങളും തര്‍ക്കങ്ങളും തീരും. സിപിഐ, സിപിഐഎം വഴക്കല്ല ലക്ഷ്യം. ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തല്‍ ആണ്. ഓരോ ആവശ്യങ്ങളും അതിന് വേണ്ടിയാണ്’, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Related Articles

Back to top button