കാൽ വഴുതി പടുത കുളത്തിൽ വീണു.. കർഷകന് ദാരുണാന്ത്യം….
വെള്ളം തിരിച്ചു വിടാൻ പോയപ്പോൾ കാൽ വഴുതി പടുത കുളത്തിൽ വീണ് കർഷകൻ മരിച്ചു.ഇടുക്കി ചെമ്മണ്ണാറിലാണ് സംഭവം. വെങ്കലപാറ സ്വദേശി ചെമ്പകര ബെന്നിയാണ് മരിച്ചത്.
ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് പുറത്ത് എടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.