മലപ്പുറത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷം വിലക്കി, പൊതുജന സുരക്ഷക്ക് ഭീഷണിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി

മലപ്പുറത്ത് മുൻകൂർ അനുമതിയില്ലാത്ത തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് വിലക്ക്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വിജയാഘോഷങ്ങൾ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ തുടരുന്ന സാഹചര്യത്തിലാണ് വിലക്കെന്നും പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലും സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും മുന്നിൽകണ്ടാണ് വിലക്ക്. ജൂൺ ഒന്നിന് അധ്യയന വർഷം ആരംഭിക്കുന്നതിനാൽ കുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. ഉത്തരവ് ലംഘിച്ചാൽ നടപടിയെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Back to top button