കോഴിക്കോട് സരോവരം കനോലി കനാലിൽ വീണ വയോധികൻ മരിച്ചു

സരോവരം കനോലി കനാലിൽ വീണ വയോധികൻ മരിച്ചു. കോട്ടൂളി സ്വദേശി 60 ആയ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മലപ്പുറം എടരിക്കോട്ട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു. പുതുപറമ്പ് സ്വദേശി സൈഫുൽ മസ്നാനാണ് മരിച്ചത്. പുതുപ്പിൽ കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. മരിച്ച കുട്ടിയുടെ 12 വയസുള്ള സഹോദരൻ ഹാഫിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആണ് അപകടം

Related Articles

Back to top button