വകുപ്പ് വിഭജനം…സഹകരണ വകുപ്പ് ആവശ്യപ്പെട്ട് ലിജുവും റോജിയും…

തിരുവനന്തപുരം: വകുപ്പ് വിഭജനം സംബന്ധിച്ച് ലീഗില്‍ അനിശ്ചിതത്വം തുടരുന്നു. പൊതുമരാമത്ത് വകുപ്പ് വേണമെന്ന നിലപാടിലാണ് പി കെ ബഷീറും വി ഇ അബ്ദുള്‍ ഗഫൂറും. വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് 24 മണിക്കൂര്‍ പിന്നിടുമ്പോഴും വകുപ്പ് വിഭജനം പൂര്‍ത്തിയായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രി, ആഭ്യന്തരം, റവന്യൂ, ആരോഗ്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകളില്‍ മാത്രമാണ് തീരുമാനം ആയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, സഹകരണം ഉള്‍പ്പെടെ വകുപ്പുകള്‍ കൈമാറുന്നത് സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പകരം മത്സ്യബന്ധന വകുപ്പ് വിട്ടുതരണമെന്ന് ലീഗും ആവശ്യപ്പെടുന്നു.

Related Articles

Back to top button