മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി….

മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാർഷിക അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വൻ തുക ചെലവഴിച്ചുള്ള നിർമാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്.ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് മോടിയാക്കുന്നത് മൻമോഹൻ ബംഗ്ലാവ് ആണ് 81.06 ലക്ഷം. മറ്റു വസതികളും ചെലവഴിക്കുന്ന തുകയും (ലക്ഷത്തിൽ) : നെസ്റ്റ് 40.67, ഉഷസ്സ് 40.03, പെരിയാർ 31.26, പൗർണമി 40.81, പമ്പ 31.43, കവടിയാർ ഹൗസ് 40.06, ഗംഗ 31.53, അജന്ത 58.74.



