കാഴ്ചപരിധി പുജ്യം…ഡൽഹി വിമാനത്താവളം പ്രതിസന്ധിയിൽ…..

ഉത്തരേന്ത്യയിൽ കൊടും ശൈത്യവും മലീനീകരണതോതും ഉയർന്നതോടെ കാഴ്‌ചാപരിധി പൂജ്യത്തിലെത്തി. ഇതോടെ ഡെൽഹി വിമാനത്താവളത്തിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കാഴ്ചപരിധി കുറഞ്ഞതുമൂലം നിരവധി വിമാനങ്ങൾ വൈകിയാണ് എത്തിയത്. ഇവിടെ നിലവിലെ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്. കുറഞ്ഞ താപനില 17 ഡി​ഗ്രിയായി താഴ്ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും ഇതുതന്നെയാണവസ്ഥ. ഇന്ന് ഡെൽഹിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 ആണ്.

മലിനീകരണം നിയന്ത്രിക്കാൻ ആന്റി സ്‌മോഗ് ഗണ്ണുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും ഒരു ഫലവുമില്ല. മലിനീകരണത്തോത് ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ സ്കൂളുകൾ അടക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മലിനീകരണത്തോത് ഉയരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയും വഴിയോര കച്ചവടക്കാരെയുമാണ്. പലയിടങ്ങളിലും വായുഗുണനിലവാരസൂചിക 400നും മുകളിലാണ്. യമുന നദിയില്‍ വിഷപ്പത തുടരുന്ന സാഹചര്യമാണ്.

Related Articles

Back to top button